ജിസാൻ: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ദേശീയ ദിനത്തോടനുബന്ധിച്ച് “അന്നം നല്കിയ രാജ്യത്തിന് ജീവരക്തം സമ്മാനം” എന്ന ശീർഷകത്തിൽ സൗദി നാഷണൽ കെ എം സി സി യുടെ ആഹ്വാന പ്രകാരം സെപ്റ്റംബർ 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിൻ്റെ 25 കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ദശദിന രക്ത ദാനത്തിൻ്റെ ഭാഗമായാണ് ജിസാൻ സെൻട്രൽ കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചത്.
ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സൗദി കെ എം സിസി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ ,സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ശംസു പൂക്കോട്ടൂർ., ട്രഷറർ ഡോ. മൻസൂർ നാലകത്ത്, കൺവീനർ ബഷീർ ആക്കോട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മാനേജർ ഡോ. മൂസ അയാഷിയും സ്റ്റാഫ് അംഗങ്ങളും ക്യാമ്പിന് മേൽനോട്ടം വഹിച്ചു.ബിൻ നാസർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മാനേജർ ഡോ. ഇബ്രാഹീം ശഹ്രിയും ഓഫീസ് മാനേജർ ഹസൻ ഖർദലിയും കെ.എം.സി.സിയും പ്രവാസി മലയാളികളും പ്രകടിപ്പിക്കുന്ന അർപ്പണബോധത്തെയും തൊഴിൽ മേഖലയിൽ പുലർത്തുന്ന സത്യസന്ധതയെയും പ്രത്യേകം പ്രകീർത്തിച്ചു.
വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് എൻ.സി.എ റഹ്മാൻ (അബൂ അരിഷ്),അക്ബറലി പറപ്പൂർ,സുബീർ പരപ്പൻ പൊയിൽ ( ജിസാൻ ടൗൺ), മുസ്തഫ (ഫിഷ് മാർക്കറ്റ് ),ഹാരിസ് മാട്ടറ (മദായ), ത്വാഹ കോഴിക്കോട് (അബൂസല), നൗഷാദ് കോഡൂർ( അഹദുൽ മസാരിഹ) എന്നിവരും പങ്കെടുത്തു.
![]()
