റിയാദ്: കാപ്പാട് ഐനുല്‍ യതീംഖാന നാല്പതാം വാര്‍ഷിക- ഹസനി സനദ് ദാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ഐനുല്‍ ഹുദ റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഐനുല്‍ ഹുദ വിളിക്കുന്നു..’ റൂബി ജൂബിലി കുടുംബ സംഗമം ശ്രദ്ധേയമായി.
റിയാദിലെ മത രാഷ്ട്രീയ സംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ച പരിപാടി കെ.ഡി.എം.എഫ് പ്രസിഡണ്ട് ശാഫി ഹുദവി ഓമ്മശ്ശേരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. റിയാദ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഉസ്മാന് അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഗ്രൈസ് എഡുകേഷണല്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. ലോകത്തിന്റെ ഏറ്റവും വലിയ ശക്തി മനുഷ്യ വിഭവ ശേഷിയാണെന്നും കുടുംബങ്ങള്‍ ഇല്ലാതാവുന്നതും ജനസംഖ്യ ഇടിവും വഴി മനുഷ്യ വിഭവ ശേഷി ഇല്ലാതാവുന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് തങ്ങള്‍ സൂചിപ്പിച്ചു. ഇസ്ലാം മനുഷ്യനും കുടുംബത്തിനും നല്കിയ പ്രാധാന്യം ലോകം നില്നില്ക്കേണ്ടതിന്റെ അനിവാര്യതയാണെന്നും ഈ കാര്യത്തില്‍ സമൂഹ നേതൃത്വത്തിന്റെയും ഭരണാധികാരികളുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും അദ്ധേഹം ഓര്‍മ്മിച്ചു.
ശറഫൂദ്ധീന്‍ സഹ്റ ഹസനി ആമുഖ ഭാഷണം നടത്തി. ചരിത്രവും പൈതൃകവും വൈജ്ഞാനിക പാരമ്പര്യവും ഇഴചേര്‍ന്ന് കിടക്കുന്ന കാപ്പാട് നാല് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന ഐനുല്‍ ഹുദ യുടെ പ്രവര്‍ത്തന മേഖലയും അത് സമൂഹത്തിന് നല്കിയ സംഭാവനകളും അദ്ദേഹം പരിചയപ്പെടുത്തി. ഉമറലി ഹസനി അറക്കല്‍ റൂബി ജൂബിലി സന്ദേശം കൈമാറി. ഭാവി തലമുറയെ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ നാളേക്ക് വേണ്ടി സജ്ജരാക്കുക എന്ന മഹത്തായ ധര്‍മ്മമാണ് ഐനുല്‍ ഹുദയുടെ സന്ദേശമെന്ന് അദ്ധേഹം പ്രഖ്യാപിച്ചു. ആമിര്‍ ഹസനി അല്‍ അസ്ഹരി ‘ഹസനീയം’ സെഷന് കൈകാര്യം ചെയ്തു. പുതിയ തലമുറ വിവാഹത്തില്‍ നിന്നും കുടുംബ ബന്ധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നത് ഭാവിയില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ജപ്പാനും ചൈനയും കൊറിയയും നല്കുന്ന പാഠങ്ങള്‍ നമ്മെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു. മുഹമ്മദ് (സ) യുടെ ജീവിതചര്യയും സ്വഭാവവും കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് വിശ്വാസികളുടെ ബാധ്യതയെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സുഹൈല്‍ അമ്പലക്കണ്ടി, സാമൂഹി പ്രവര്ത്തകന് സിദ്ധീഖ് തുവ്വൂര്‍, കെഡിഎംഫ് ഉന്നതാധികാര സമിതി അംഗം ശമീര്‍ പുത്തൂര്‍, സംസ്കാരിക പ്രവര്‍ത്തകരായ അബ്ദുല്‍ ഗഫൂര്‍ ഇ.ടി, ഇബ്രാഹിം സുബ്ഹാന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബഷീര്‍ താമരശ്ശേരി, റഹീം മിന, അഹമ്മദ് കോയ കമ്പായത്തില്‍, ജാഫര്‍ സ്വാദിഖ് പുത്തൂര്‍ മഠം, ശബീല് പൂവ്വാട്ട് പറമ്പ്, ഷമീര്‍ പറമ്പത്ത്, നാസർ മാങ്കാവ്, നൗഷാദ് സിറ്റി ഫ്ലവർ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
സര്‍ഗ്ഗസംഗമത്തിന് റാഷിദ് കാക്കച്ചിക്കണ്ടി, ജാബിര്‍ ഹസനി മസ്ക്കറ്റ്, സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍, ലത്തീഫ് കെ.കെ എന്നിവര്‍ നേതൃത്വം നല്കി. ഫിറോസ് കാപ്പാട്, റസാഖ്, സയ്യിദ് ജിഫ്രി, നൗഫല്‍, മുബാറക്, ജാസിര്‍ ഹസനി, നവാഫ് പി കെ, അന്‍വര്‍ സാദത്ത്, റിയാസ് ഹസനി, മൂനീര്‍ കല്ലറക്കൽ, ഷൌക്കത്ത് അലി പി എം, സഫറുള്ള കെ പി തുടങ്ങയവര്‍ പരിപാടി നിയന്ത്രിച്ചു.
ഐനുല്‍ ഹുദ റിയാദ് ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഫൈസല്‍ ബുറൂജ് സ്വാഗതം പറഞ്ഞു. ഐനുല്‍ ഹുദ റിയാദ് ചാപ്റ്റര്‍ പ്രസിഡണ്ട് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സ്വാദിഖ് ഹസനി നന്ദിയും പറഞ്ഞു.
