റിയാദ് : സാഹിത്യ മത്സരങ്ങളിൽ തിളങ്ങി റിയാദിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്ക്.രണ്ട് സാഹിത്യ സമിതികളുടെ പുരസ്ക്കാരങ്ങളാണ് നജീം എഴുതിയ ” റൂഹ് ” കരസ്ഥമാക്കിയത്.
റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാർഥം സംഘടിപ്പിച്ച ‘അക്ഷരക്കൂട്ടം സാഹിത്യമത്സരം 2026’ കഥാവിഭാഗത്തിൽ നജിം കൊച്ചുകലുങ്ക് രചിച്ച ”റൂഹ്” ഒന്നാം സമ്മാനം നേടി.പുരസ്കാര പത്രവും 10000 രൂപ ക്യാഷ് അവാർഡും ശില്പി നിസാർ ഇബ്രാഹിം രൂപകൽപ്പന ചെയ്ത ശില്പവും ഒക്ടോബർ മാസത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അക്ഷരക്കൂട്ടം അഡ്മിൻ ടീം അറിയിച്ചു.
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിച്ച അഖിലേന്ത്യാ കഥ-കവിത മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ” റൂഹ് ” നേടി. 10000 രൂപയും പ്രശംസ പത്രവും സമ്മാനിക്കും.125 രചനകളിൽ നിന്നാണ് റൂഹിനെ ഒന്നാമതായി ജൂറി അംഗങ്ങൾ തെരെഞ്ഞെടുത്തത് .
അദ്ദേഹത്തിന്റെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പ്രവാസത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും വായനക്കാരുമായി പങ്കു വെച്ച
‘കനൽ മനുഷ്യർ’ ഏറെ ശ്രദ്ധ നേടിയ പുസ്തകമാണ്.
മാധ്യമപ്രവർത്തനത്തിനും സാഹിത്യത്തിനുമായി പ്രഥമ ‘ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം’ (2015), നന്മ സി.വി. ശ്രീരാമൻ സ്മാരക കഥാപുരസ്കാരം (2018),അഷ്റഫ് ആഡൂർ കഥാപുരസ്കാരം (2021) എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
വർഷങ്ങളായി സൗദി ജയിലിൽ വധശിക്ഷ കാത്തുുകഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറ വാർത്ത ആദ്യമായി ലോകശ്രദ്ധയിൽ കൊണ്ടുവന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ് നജീം കൊച്ചുകലുങ്ക്.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡൻറ് ,രക്ഷാധികാരി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
ജീവിത പങ്കാളി ജാസ്മിൻ എ.എൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.
മക്കൾ: ഫിദൽ മുഹമ്മദ്, ഗസൽ മുഹമ്മദ് (വിദ്യാർഥികൾ).
![]()
