റിയാദ്: സൗദിയുടെ 96-മത് ദേശീയ ദിനാഘോഷ വേളയിൽ ഉപഭോക്താക്കൾക്ക് 96 മണിക്കൂർ ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്. സെപ്റ്റംബർ 23 മുതൽ 26 വരെ നീളുന്ന ഷോപ്പിംഗ് ആഘോഷം സൗദിയുടെ ഉത്പന്നങ്ങളേയും, കാർഷിക വിളകളേയും, ഭക്ഷണ വിഭവങ്ങളേയും, സംസ്കാരത്തേയും ഉപഭോക്താക്കൾക്കായി ഒരു കുടക്കീഴിൽ എത്തിക്കും. 96-ആമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു മാസം നീണ്ട സൗദി ഷോപ്പിംഗ് ഫിയസ്റ്റയോടനുബന്ധിച്ചാണിത്.
*96- മണിക്കൂറിൽ അവിശ്വസനീയ ഷോപ്പിംഗ് ഓഫറുകളും ഡീലുകളും*
96-മത് ദേശീയ ദിനത്തിൻ്റെ പ്രതീകമായി ആദ്യ മണിക്കൂർ മുതൽ തൊണ്ണൂറ്റാറാമത്തെ മണിക്കൂർ വരെ ഷോപ്പിംഗ് ആഘോഷം തുടരും. ബ്രാൻഡ് ഓഫ് ദി വീക്ക്, പ്രൊഡക്റ്റ് ഓഫ് ദി ഡേ, സ്പിൻ ആൻഡ് വിൻ, 1096 സൗജന്യ ട്രോളികൾ, സൗദി സീഫുഡ് ഫെസ്റ്റ്, സൗദി ഫ്രൂട്ട് ഫിയസ്റ്റ, ‘പ്രൗഡ്ലി ഫ്രം സൗദി അറേബ്യ’, ‘സൗദി മേഡ്’, ടോയ് ഫെസ്റ്റ്, മിഡ്നൈറ്റ് മെഗാ ഓഫർ, ഡിജി ഫെസ്റ്റ് എന്നീ വ്യത്യസ്ത ഓഫർ ക്യാംപെയിനുകൾക്ക് പുറമെ ഫാഷൻ, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളിലും മികച്ച ഓഫറുകൾ ഈ മൂന്ന് ദിവസവും ലഭ്യമായിരിക്കും.
*1,096 സൗജന്യ ട്രോളികളടക്കം ആകർഷകമായ ഓഫറുകൾ*
96-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, ഷോപ്പിംഗിനിടയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ 1,096 ഉപഭോക്താക്കൾക്ക് ലുലു ഷോപ്പിംഗിൽ സൗജന്യ ട്രോളികൾ സമ്മാനമായി ലഭിക്കും. കൂടാതെ, സ്റ്റോറുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ‘സ്പിൻ ആൻഡ് വിൻ’ മത്സരത്തിലൂടെയും ഉപഭോക്താക്കൾക്ക് ആവേശകരമായ സമ്മാനങ്ങൾ നേടാം. മികച്ച ബ്രാൻഡുകളിൽ നിന്നുള്ള ഓഫറുകൾ നൽകുന്ന ‘ബ്രാൻഡ് ഓഫ് ദി വീക്കും’, ഓരോ ദിവസവും പുത്തൻ ഡീൽ സമ്മാനിക്കുന്ന ‘പ്രൊഡക്റ്റ് ഓഫ് ദി ഡേയും’ ഈ ഷോപ്പിംഗ് ആഘോഷത്തിൻ്റെ പ്രത്യേകതയാണ്.
*രാജ്യത്തിൻ്റെ ഉത്പന്നങ്ങൾ…രാജ്യത്തിൻ്റെ അഭിമാനം*
സൗദിയുടെ സ്വന്തം കാർഷിക വിളകൾക്ക് ലുലുവിൻ്റെ 96 മണിക്കൂർ ഷോപ്പിംഗ് ആഘോഷത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. ഇതിന് പുറമെയാണ് രാജ്യത്തിൻ്റെ മികച്ച മത്സ്യസമ്പത്തും വിളവെടുപ്പുകളും ആഘോഷമാക്കുന്ന ‘സൗദി സീഫുഡ് ഫെസ്റ്റും’ ‘സൗദി ഫ്രൂട്ട് ഫിയസ്റ്റയും’. “പ്രൗഡ്ലി ഫ്രം സൗദി അറേബ്യ” എന്നതിന്റെ ഭാഗമായി, സൗദി ഫാമുകളിൽ വളർത്തിയെടുത്ത പുതിയ പഴങ്ങളും പച്ചക്കറികളും, പ്രാദേശിക ഫാമുകളിൽ നിന്നുള്ള മാംസവും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. പ്രാദേശിക വ്യവസായങ്ങളെയും സൗദി ഉൽപ്പന്നങ്ങളെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പലവ്യഞ്ജനങ്ങളിലും ഭക്ഷ്യ വസ്തുക്കളിലും “സൗദി മേഡ്” കാമ്പയിനിൽ പ്രത്യേക ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കും.
ദേശീയ ദിനാഘോഷം
കുടുംബങ്ങൾക്കും, സുഹൃത്തുക്കൾക്കും എല്ലാം കൂടുതൽ വർണ്ണാഭമാക്കാൻ പതാകകളും, ടീ ഷർട്ടുകളും മറ്റ് ഫെസ്റ്റിവൽ മെർച്ചൻഡൈസുകളും ലുലുവിലുണ്ട്.
ഇതിന് പുറമെ 96 മണിക്കൂർ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അവധിക്കാലത്തോടനുബന്ധിച്ച് കുട്ടികൾക്കായി ‘ടോയ് ഫെസ്റ്റും’, ഇലക്ട്രോണിക്സ്, ഐ.ടി ഉൽപ്പന്നങ്ങൾ, മൊബൈലുകൾ, ഹോം അപ്ലയൻസസ് എന്നിവയിൽ മികച്ച ഓഫറുകളുമായി ‘ഡിജി ഫെസ്റ്റും’ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സെപ്റ്റംബർ 30 വരെ തിരഞ്ഞെടുത്ത ഫാഷൻ വെയറുകൾ, ഫുട്ട്വെയറുകൾ, ലേഡീസ് ബാഗുകൾ, കുട്ടികളുടെ ആക്സസറികൾ എന്നിവയ്ക്ക് 70% വരെ വിലക്കിഴിവും നേടാം.
*മിഡ്നൈറ്റ് മെഗാ ഓഫർ: സെപ്റ്റംബർ 23, രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ*
സെപ്റ്റംബർ 23-ന് രാത്രിയിൽ നടക്കുന്ന ‘മിഡ്നൈറ്റ് മെഗാ ഓഫറോടുകൂടിയാണ് 96 – മണിക്കൂർ ഷോപ്പിംഗ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. രാത്രി 8:00 മണി മുതൽ പുലർച്ചെ 2:00 മണി വരെ പലവ്യഞ്ജനങ്ങൾ, ഫ്രഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫാഷൻ, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവ് ലഭിക്കും.
രാജ്യത്തിന്റെ 96 വർഷത്തെ അഭിമാന യാത്രയ്ക്കൊപ്പം പങ്ക് ചേരുമ്പോൾ, ഉപഭോക്താക്കൾക്ക് തികച്ചും പുതുമയേറിയ ഷോപ്പിംഗ് അനുഭവമൊരുക്കാനാണ് സൗദി ഉത്പന്നങ്ങളെയും, ഭക്ഷണ വിഭവങ്ങളേയും, കാർഷിക വിളകളേയും, സംസ്കാരത്തേയും അണിനിരത്തി 96 മണിക്കൂർ ഷോപ്പിംഗ് ആഘോഷം ലുലു സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. സൗദി ഉൽപ്പന്നങ്ങളും പ്രാദേശിക ഫാമുകളിൽ നിന്നുള്ള മാംസവും മുതൽ സൗദി മേഡ് ഉൽപ്പന്നങ്ങളും ദേശീയ ദിന മെർച്ചൻഡൈസുകളും വരെ, രാജ്യത്തിന്റെ ഏറ്റവും മികച്ചത് ഓരോ ലുലു സ്റ്റോറിലും എത്തിക്കാനും, ഉപഭോക്താക്കളെ ഇവ പരിചയപ്പെടുത്താനുമാണ് ലുലു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 23 മുതൽ 26 വരെ സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും ഈ 96 മണിക്കൂർ ഷോപ്പിംഗ് ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
*ഉപഭോക്താക്കള്‍ക്കായി പലിശരഹിത ഓഫറുകള്‍*
96 മണിക്കൂർ ഷോപ്പിംഗ് ആഘോഷത്തിലെ പങ്കാളിത്തം ഉപഭോക്താക്കൾക്ക് സുഗമമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, എസ്.എൻ.ബി, സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകൾ വഴി 0% ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പലിശരഹിത പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ ഷോപ് നൗ, പേ ലേറ്റർ സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.
![]()
