റിയാദ്: വിശുദ്ധ മസ്ജിദുൽ ഹറാമിലെ പ്രമുഖ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ആദിൽ അൽ മദനി തിങ്കളാഴ്ച അന്തരിച്ചു . 51 വയസ്സായിരുന്നു.വിനയവും മനോഹര ശബ്ദവും കൊണ്ട് വിശ്വാസികളുടെ മനസ്സിൽ ഇടംനേടിയ അദ്ദേഹത്തിെൻറ വിയോഗവാർത്ത തീവ്രമായ നോവോടെയാണ് ഇസ്ലാമിക ലോകം ശ്രവിച്ചത്.
മസ്ജിദുൽ ഹറാമിലെ 24 അംഗ മുഅദ്ദിൻ സംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ശൈഖ് ഇബ്രാഹിം, ദിനേനയുള്ള അഞ്ചുനേരത്തെ നമസ്കാരങ്ങൾക്കും പ്രഭാതത്തിലെ ഒന്നാം ഫജ്ർ ബാങ്കിനുമായി മാറിമാറി സേവനമനുഷ്ഠിക്കുന്ന ആറുപേരിൽ ഒരാളായിരുന്നു.
![]()
