റിയാദ്: കായിക സൗഹൃദവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിച്ച് 1817 സൈക്ലബ് സീസൺ 2-ന്റെ ഭാഗമായി റൈഡ് നമ്പർ 37 – സൗദി ദേശീയ ദിന പ്രത്യേക റൈഡ് സംഘടിപ്പിക്കുന്നു. അൽദ്രീസ് കമ്പനിയുടെ സ്പോൺസർഷിപ്പിലും മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ജിഎംഎഫ് ഗൾഫ് മലയാളി ഫെഡറേഷൻ, വി ആർ വൺ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി നടക്കുന്നത്.
2026 സെപ്റ്റംബർ 23-ന് (ബുധനാഴ്ച) രാവിലെ 6:00 മണിക്ക് റിയാദിലെ കിംഗ് അബ്ദുല്ല പാർക്കിൽ റൈഡർമാർ ഒത്തുചേരും. തുടർന്ന് 6:15 മണിക്ക് കൃത്യസമയത്ത് റൈഡ് ആരംഭിക്കും. ഏകദേശം 3 മുതൽ 5 കിലോമീറ്റർ വരെയായിരിക്കും യാത്ര.
പരിചയസമ്പന്നരായ റൈഡർമാരോടൊപ്പം പുതുതായി സൈക്ലിംഗിലേക്ക് എത്തുന്നവരെയും പങ്കെടുപ്പിക്കാൻ സംഘാടകർ സ്വാഗതം ചെയ്തിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്നും, നിശ്ചിത സമയത്തിന് മുമ്പായി വേദിയിലെത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.
ഈ പ്രത്യേക റൈഡ് സൗദി ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തിൽ ആരോഗ്യകരമായ ജീവിതശൈലി, സൗഹൃദം, സമൂഹബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
![]()
