ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ദുബായ് പോലിസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനായിരുന്നു.
ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി പുറത്തുവിട്ട ഈ വിയോഗ വാർത്തയെ തുടർന്ന്, അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിച്ച് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
![]()
