മനാമ: ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല സംഘടിപ്പിക്കുന്ന വിവിധ കായിക-സാംസ്കാരിക പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സെപ്റ്റംബർ 16-ന് പ്രതിഭ സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ വെച്ച് പരിപാടികളുടെ പോസ്റ്റർ പ്രകാശനവും നടന്നു.
ചെസ്സ് ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, സൽമാബാദ് മേഖല അവതരിപ്പിക്കുന്ന നാടകം എന്നിവയാണ് വരും ദിവസങ്ങളിൽ അരങ്ങേറുന്നത്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി തെരഞ്ഞെടുത്ത സമിതി ഭാരവാഹികൾ:
ചെസ്സ് ടൂർണമെന്റ്: സതീഷ് കെ. എം. (ചെയർമാൻ), ജയരാജ് (ജനറൽ കൺവീനർ)
ക്രിക്കറ്റ് ടൂർണമെന്റ്: രാജേഷ് ആറ്റടപ്പ (ചെയർമാൻ), ഹരീഷ് (ജനറൽ കൺവീനർ)
മേഖലാ നാടകം: ഗിരീഷ് മോഹനൻ (ചെയർമാൻ),രാജേഷ് തലായി (ജനറൽ കൺവീനർ)
മേഖല വൈസ് പ്രസിഡന്റ് രാജേഷ് തലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി ജോഷി ഗുരുവായൂർ വരാനിരിക്കുന്ന പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി. കെ., രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. മേഖലയ്ക്ക് കീഴിലുള്ള 5 യൂണിറ്റുകളിൽ നിന്നായി നിരവധി അംഗങ്ങളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
![]()
