ദോഹ : കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷിന് ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സ്വീകരണം നൽകി.
പ്രസിഡന്റ് കെ. വി. പ്രേംജിത്ത്, ജനറൽ സെക്രട്ടറി ഉല്ലാസ് എന്നിവരടക്കം 105 എക്സിക്യൂട്ടീവ് അംഗങ്ങളിൽ സന്നിഹിതരായ എല്ലാവരെയും മന്ത്രി ഷാൾ അണിയിച്ച് സദസ്സിനു പരിചയപ്പെടുത്തി.
പ്രസിഡന്റ് കെ. വി. പ്രേംജിത്തും ജനറൽ സെക്രട്ടറി ഉല്ലാസും ചേർന്ന് മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇൻകാസിന്റെ മുതിർന്ന നേതാക്കളായ മുഖ്യ രക്ഷാധികാരി ആർ. കെ. നസീർ, രക്ഷാധികാരി ബാബു കേച്ചേരി, ഉപദേശക സമിതി ചെയർമാൻ കാസിം കറുത്തക്ക,ഉപദേശക സമിതി അംഗങ്ങളായ ഷഹീം മേപ്പാട്ട്, ആർ. എം. മുസ്തഫ, സീനിയർ വൈസ് പ്രസിഡന്റ് ഹനീഫ് ചാവക്കാട് എന്നിവരും മന്ത്രിയെ ഷാൾ അണിയിച്ച് ആദരിച്ചു.
സമ്മേളനം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് പുറായിൽ ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി കെ. വി. ബോബൻ, ഐ.സി.സി പ്രസിഡന്റ് എ. പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ പുതിയ ജില്ലാ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.

![]()
