റിയാദ്: തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ 2026-ലെ ഓണാഘോഷം “ഒന്നിച്ചൊരുമിച്ചൊണമുണ്ണാം എന്ന പേരിൽ ബത്ഹയിലെ അപ്പോളോ ഡിമാറോ ഓഡിറ്റോറിയത്തിൽ വെച്ച് വളരെ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഓണസദ്യയിലും തുടര്ന്ന് നടന്ന വിവിധ ആഘോഷ പരിപാടികളിലുമായി അഞ്ഞൂറോളം പ്രവാസികൾ പങ്കെടുത്തു.
പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.കൺവീനർ വിപിൻ റ്റി വി ആമുഖ പ്രഭാഷണവും, ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ , കൂട്ടായ്മ സ്ഥാപക നേതാവ് സുധാകരൻ ചാവക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മ അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. കൂട്ടായ്മ ട്രഷറർ അനിൽ മാളിയേക്കൽ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

സാംസ്കാരിക സമ്മേളനത്തിന് ശേഷം കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും അണിനിരന്ന വിവിധ കലാപരിപാടികളും, തോമസ് ഇരിങ്ങാലക്കുട അവതരിപ്പിച്ച വേറിട്ട ഡിജെ പ്രോഗ്രാമും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
കുമാർ , ധനരാജ് , ജാവേദ് , ലോജിത് എന്നിവരുടെ നേത്രത്വത്തിൽ മനോഹരമായി ഒരുക്കിയ പൂക്കളം ആഘോഷത്തിന് മാറ്റ് കൂട്ടി .
സോണറ്റ് കൊടകര ,ബാബു നിസാർ , ജിജു വേലായുധൻ ബാബു രാമചന്ദ്രൻ , ,മുൻ കേന്ദ്ര കമ്മറ്റി പ്രസിഡന്റുമാരായ റസാഖ് ചാവക്കാട് , ഷാജി കൊടുങ്ങല്ലൂർ , മുൻ ജനറൽ സെക്രട്ടറി ലിനോ മുട്ടത്ത് ഡേവിഡ് മാങ്ങൻ , അനിൽ കുന്നംകുളം , കുമാർ കിള്ളിമംഗലം , ശശിധരൻ പുല്ലാശ്ശേരി ,അമ്പിളി ടീച്ചർ ,മുസ്തഫ പുന്നിലത്ത് ,ജോയ് ഔസെഫ് , അലി ദേശമംഗലം , ഫൈസൽ പെരിഞ്ഞനം , ബാലൻ പെരിഞ്ഞനം ,ജോസഫ് ബദിയ ,സോണി പാറക്കൽ ,ജോയ് .എം എ , ആൽബിൻ ആന്റോ ബാബു വർഗീസ് ,ഷാനവാസ് പുന്നിലത്ത് , മുബാറക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
![]()
