ദോഹ : നോർക്കാ കെയർ പ്ലസ് പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി നാളെ അവസാനിക്കുംപ്പോഴും (സെപ്റ്റംബർ 18) തിയതി നീട്ടുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ.
പദ്ധതിയിൽ ചേരുന്നതിൻ്റെ സാങ്കേതിക തടസ്സങ്ങൾ, വിവരങ്ങൾ നൽകുമ്പോൾ വരുത്തുന്ന തെറ്റുകൾ, പണം ശരിയായ വിധം ക്രെഡിറ്റ് ആവാതിരിക്കൽ, ഇകാർഡ് ലഭിക്കാതിരിക്കൽ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികൾ, ഇപ്പോൾ മാത്രം പദ്ധതികളെ കുറിച്ച് അറിയുന്നവർ എന്നീ കാരണങ്ങളാൽ പലർക്കും പദ്ധതിയിൽ ചേരുന്നതിന് തടസ്സമായി നിക്കുന്നത് നോർക്ക അധികൃതരുടെ മുന്നിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകർ ബോധിപ്പിച്ചിട്ടുണ്ടന്ന് ഖത്തറിൽ നിന്നുള്ള ലോക കേരളം സഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടി ജി സി സി ടൈംസിനോട് പറഞ്ഞു.
ചുരുങ്ങിയത് ഒരാഴ്ച കൂടെ സമയം നീട്ടി നൽകൽ അനിവാര്യമാണ്. ഇപ്പോൾ അംഗങ്ങൾ ആവാൻ സാധിച്ചില്ലെങ്കിൽ നിലവിലെ പ്രവാസികൾക്ക് പദ്ധതിൽ ഇനിയൊരിക്കലും അംഗങ്ങൾ ആവാൻ അവസരം ഉണ്ടായിരിക്കില്ലെന്ന വ്യവസ്ഥയും പ്രവാസികളിൽ ആശങ്കയുണർത്തുന്നു.ഇക്കാര്യത്തിൽ അനുകൂല നിലപാട് അധികൃതർ കൈകൊള്ളുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
![]()
