കൊച്ചി:അനുവദനീയമായ അളവില്‍ കൂടുതലായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. ഇവർ എക്സൈസിന്റെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിലായതിനെ തുടർന്ന് മദ്യം കടുത്തുകയും അബ്കാരി നിയമപ്രകാരം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു
വയനാട് വാഴവറ്റയിലെ അഗസ്റ്റിന് സഹോദരന്മാരുടെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയില്‍ 43 ലിറ്റര്‍ വിദേശമദ്യവും ഏഴ് ലിറ്റര്‍ വൈനും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചിരുന്നു. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പില്‍ വിവിധ ഇനങ്ങളിലായി 67.24 ലിറ്റര്‍ മദ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശമദ്യം, വൈന്‍, മിലിട്ടറി ലിക്കര്‍, വീട്ടില്‍ നിര്‍മിച്ചതായി സംശയിക്കുന്ന വൈന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
![]()
