റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് സംഘടിപ്പിച്ച ‘ഒന്നിച്ചോണം 2026’ വിപുലമായ പരിപാടികളോടെ മലാസിലെ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു. കൺവീനർ മുജീബ് മൂലയിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രോഗ്രാമിൽ റിയാദിലെ സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതികളുൾപ്പടെ നിരവധി പേർ പങ്കെടുത്തു. അലി വാരിയത്ത്, പ്രവീൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് മാവേലി എഴുന്നള്ളത്തും നടന്നു.
പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ രക്ഷാധികാരി സലാം പെരുമ്പാവൂർ, മുൻ പ്രസിഡന്റുമാരായ സലാം മാറമ്പിള്ളി, അലി വാരിയത്ത്, കരീം കാനാമ്പുറം, വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (മീഡിയ), ഷിയാസ് കോട്ടയിൽ (പീസ് വാലി), ഷാജഹാൻ ചാവക്കാട് (ഫോർക), അമീർ കാക്കനാട് (എടപ്പ), ഷുക്കൂർ ആലുവ (ഒഐസിസി), സഫീർ, ഉസ്മാൻ പരീത് (കെഎംസിസി), സ്പോൺസർമാരായ ഈസ്റ്റേൺ പ്രതിനിധി നിഷാദ് ചെറുവട്ടൂർ, ഫോർടെക് പ്രതിനിധി ബഷീർ എന്നിവർ ആശംസകൾ നേർന്നു . സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ സ്വാഗതവും ട്രെഷറർ തൻസിൽ ജബ്ബാർ നന്ദിയും പറഞ്ഞു.

ആർട്സ് കൺവീനർ സിയാവുദീൻ, സഹൽ പെരുമ്പാവൂർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഓണപ്പാട്ട്, ഏഷ്യാനെറ്റ് മൈലാഞ്ചി ഫൈനലിസ്റ്റ് സുഫിയാൻ ഖാലിദിന്റെയും, റിയാദിലെ ഗായകരുടെയും പാട്ടുകൾ, വൈവിധ്യമാർന്ന മറ്റ് കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് സ്പോർട്സ് കൺവീനർ നൗഷാദ് പള്ളത്ത്, ലാലു വർക്കി എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ വടം വലിയും നൗഷാദ് പള്ളത്ത് ഒരുക്കിയ അതിമനോഹരമായ ഓണപ്പൂക്കളവും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച അഡ്വ. അജിത് ഖാൻ പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. വേദിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ മജീദ് പാറക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീർ കൊപ്പറമ്പിൽ, അൻവർ മുഹമ്മദ്, ഹാരിസ് മേതല, ഹിലാൽ ബാബു, ജബ്ബാർ കോട്ടപ്പുറം, കരീം മേതല, മിഥിലാജ്, ഷമീർ പോഞ്ഞാശ്ശേരി, ഷമീർ മുഹമ്മദ്, സുഭാഷ് അമ്പാട്ട്, ഉവൈസ്, സ്വാലിഹ്, അഷ്കർ അലി, ഹാരിസ് തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.
![]()
