തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള സരൽ കേരളം പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
“ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ” എന്ന ടാഗ്ലൈനിൽ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വ്യവസായ അനുമതികൾ വേഗത്തിലാക്കുന്നതിനുമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു സുപ്രധാന പദ്ധതിയാണിത്. നിക്ഷേപകർ നേരിടുന്ന അനാവശ്യ കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.വിവിധ വകുപ്പുകളുടെ പരിശോധനകൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കി നിക്ഷേപകർ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കും.ഓരോ വകുപ്പും തങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് നിയമപരമായി വ്യവസ്ഥ ചെയ്യുന്നു.
25 കോടി രൂപ മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ ജില്ലാതല സമിതിയും, 50 കോടി രൂപയ്ക്ക് മുകളിലുള്ള വലിയ പ്രൊപ്പോസലുകൾ സംസ്ഥാനതല സമിതിയുമായിരിക്കും കൈകാര്യം ചെയ്യുക.
ഈ പദ്ധതിക്ക് കീഴിലുള്ള നിക്ഷേപ നിർദ്ദേശങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന് (KSIDC) ആയിരിക്കും.
![]()
