ചങ്ങനാശേരി : പെരുന്നയിലെ നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തെത്തി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. മന്ത്രിയെ ജനറൽ സെക്രട്ടറി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഉച്ചയ്ക്ക് 12.30-ടെയാണ് മന്ത്രി പെരുന്നയിലെത്തിയത്.രാവിലെ കോട്ടയത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ അദാലത്തിൽ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലെ അടുത്ത പരിപാടിയിലേക്ക് പോകുന്ന വഴിയായിരുന്നു സന്ദർശനം.
മുസ്ലിം സമുദായവുമായും മുസ്ലിം ലീഗുമായും അഭിപ്രായ ഭിന്നത ഉണ്ടാക്കാന്‍ ഒരിക്കലും എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
