മുളളുർക്കര : നാലു പതീറ്റാണ്ടിലേറെക്കാലം ഖിസ്സപ്പാട്ട്- മാപ്പിളപ്പാട്ട് രംഗത്ത് നിസ്തുല സേവനമർപ്പിച്ച ഖിസ്സപ്പാട്ട് കുലപതിയായിരുന്ന മർഹൂം സി.വി ഹംസ മൗലവിയുടെ നാമധേയത്തിൽ മുള്ളൂർക്കരയിൽ സ്ഥാപിതമായ മാപ്പിള കലാ അക്കാദമി പ്രവർത്തനമാരംഭിച്ചു.
മാപ്പിളപ്പാട്ടിന്റെയും ഖിസ്സ പ്പാട്ടിന്റെയും മാപ്പിള സാഹിത്യ – കലാരൂപങ്ങളുടെയും സമ്പന്നമായ പാരമ്പര്യത്തെ ശാസ്ത്രീയമായി പഠിക്കുകയും ഗവേഷണം നടത്തുകയും സംരക്ഷിക്കുകയും പുതു തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം.
ഓഫീസ് ഉദ്ഘാടനം അക്കാദമി വർക്കിംഗ് ചെയർമാൻ എം.പി കുഞ്ഞിക്കോയ തങ്ങൾ നിർവ്വഹിച്ചു. കെ.എം ബാവ മൗലവി കൈപ്പുറം അധ്യക്ഷനായി.
ജനറൽ കൺവീനർ ഡോ. ബഷീർ അഹ്മദ് ബുർഹാനി സ്വാഗതവും ട്രഷറർ കെ.എം മുഹിയുദ്ദീൻ ഹാജി നന്ദിയും പറഞ്ഞു. മുള്ളൂർക്കര മുഹമ്മദലി സഖാഫി,കെ.എംഉമർ മാസ്റ്റർ അൽ – ഹാകിമി,എ.അഷ്റഫ് ദാരിമി, പി.എ വീരാൻ കുട്ടി മൗലവി, കുഞ്ഞാപ്പു കാരക്കാട്, എ.എം അഹ്മദ്, പി.വി.എ സലാം, കെ.എ ഹംസ ക്കുട്ടി മൗലവി എന്നിവർ സംസാരിച്ചു.
മാപ്പിളപ്പാട്ട്- ഹിന്ദുസ്ഥാനി പരിശീലന ക്ലാസ്സുകൾ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അനീസ് മാസ്റ്റർ കൂരാട് നേതൃത്വം നൽകും.
![]()
