തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന് രംഗത്ത് . കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രവാചക കാലത്തെ ഇസ്ലാമിക ചരിത്രത്തിലെ വനിതകളുടെ സാമൂഹിക ഭരണ രംഗത്തെ സാനിധ്യം പേരടക്കം പറഞ്ഞാണ് മുഖ്യമന്ത്രി പ്രതികരണം അവസാനിപ്പിച്ചത്
സ്ത്രീകൾ അന്യ പുരുഷന്മാരുള്ളയിടത്തോ പൊതു രംഗത്തോ വരുന്നതിനെ കുറിച്ചുള്ള കാന്തപുരത്തിന്റെ പ്രസ്താവനക്ക് അനുകൂലിച്ചും പ്രതികൂലിച്ചതും ഇതിനകം രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നു.
സിപിഎം നേതാക്കളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രംഗത്തുവന്നത്. സ്ത്രീകളെ വീടുകളിൽ തളച്ചിടുന്നത് നാടുവാഴിത്ത കാലത്തെ രീതിയാണെന്ന് കെ.കെ. ശൈലജ വിമർശിച്ചപ്പോൾ, മനുഷ്യരെ “പ്രദർശിപ്പിക്കുക” എന്ന വാക്ക് ഉപയോഗിച്ച് തരംതാഴ്ത്തുന്നത് തിരുത്തണമെന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.അതെ സമയം സി പി എം നേതാക്കളായ കെ ടി ജലീൽ , ടി കെ ഹംസ എന്നിവർ കാന്തപുരത്തെ അനുകൂലിച്ചു് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്
![]()
