റിയാദ് : മുൻ റിയാദ് പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഹംസയുടെ മകൻ കെ. എച്ച്. സിദ്ദീഖ് നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായിരുന്നു.
മുപ്പത് വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനായിരുന്ന അദ്ദേഹം മികച്ചൊരു ജീവകാരുണ്യ-സാമൂഹിക പ്രവർത്തകനായിരുന്നു. പ്രവാസി സംഘടനാരംഗത്ത് പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും, സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഭാര്യ: ഷഫീന, മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർത്ഥി, അസ്ഹറുൽ ഉലൂം ഇസ്ലാമിയാ കോളേജ്)
ഖബറടക്കം ഇന്ന് വൈകീട്ട് 8:00 മണിക്ക് തായിക്കാട്ടുകര മഹല്ല് ജമാഅത്ത് ഖബറിസ്ഥാനിൽ.
![]()
