തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ് മാനേജര്‍ തസ്തികയില്‍ നിന്നും സ്ഥാനമൊഴിഞ്ഞ വി ദേവരാജന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പു നല്കി. ജീവനക്കാരുടെ ഉപഹാരവും ചടങ്ങില്‍ കൈമാറി. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്, ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, റിക്രൂട്ട്മെന്റ് മാനേജറും കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) മുഹമ്മദ് നജീബ് ടി.എ മറ്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. ഗവ സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വി. ദേവരാജന്‍ മാതൃവകുപ്പിലേയ്ക്കാണ് തിരികെപോകുന്നത്.
ഹരിതകേരളം മിഷന്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഹയര്‍ സെക്കണ്ടറി ഡയറക്ടേറ്റ്, പരിസ്ഥി ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ലാണ് നോര്‍ക്ക റൂട്ട്സില്‍ നിയമിതനായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്.

![]()
