ബിഷ : ബിഷയിൽ തമിഴ്നാട് സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട് കുഞ്ഞരം സ്വദേശി രാജഭാരതി സദാശിവനാണ്(26) മരിച്ചത്.നാട്ടിൽ നിന്ന് വന്നിട്ട് പത്ത് മാസം മാത്രമേ ആയിട്ടുള്ളൂ.സഹോദരിക്ക് വാട്സ്ആപ്പ് മെസേജിലൂടെ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് അറിയിച്ചതിനെ തുടർന്ന് ബിഷയിൽ ഉള്ള അമ്മാവൻ്റെ മകൻ റൂമിൽ പോയി നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നത് കാണുന്നത്.ഉടനെ സ്പോൺസറെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ബിഷ കിംഗ് അബ്ദുല്ല ഹോസ്പിറ്റലേക്ക് മാറ്റി.
നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ ബിഷയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി രംഗത്തുണ്ട്.
![]()
