തൃശ്ശൂർ: തൃശ്ശൂർ സിസ്ട്രിക്റ്റ് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബാലാജി മെമ്മോറിയൽ മെറിറ്റ് ഡേയും ഓഹരി-നിക്ഷേപ സമാഹരണവും നടത്തി. സംഘം പ്രസിഡണ്ട് എൻ.പി.രാമചന്ദ്ര ന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ രാജൻ ജെ പല്ലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം മേയർ ഡോ. നിജി ജസ്റ്റിൻ, ഓഹരി നിക്ഷേപ സമാഹരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ നിർവഹിച്ചു.

ലീഗൽ അഡ്വൈസർ അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത്, എം.കെ.അബ്ദുൾ സലാം, ഡയറക്ടർമാരായ ടി.ബി ദീലിപ് കുമാർ , പ്രൊഫസർ.ഇ.യു. രാജൻ, സുരേഷ് കുമാർ രഞ്ജി ജോൺ , രേഷ്മ റിയാസ്, കെ സി .സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു.
വൈ.പ്രസിഡണ്ട് .വി കെ ജയരാജൻ സ്വാഗവും സംഘം സെക്രട്ടറി ജിത സഞ്ജയ് നന്ദിയും പറഞ്ഞു .
![]()
