തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് ആവേശകരമായ തുടക്കം.ഇന്ന് രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായെന്നും സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് സെക്രെട്ടറിയേറ്റിന്റെ നോർത്ത് ഗെറ്റ് വരെ യാത്ര ചെയ്തു.

കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് പ്രിയദര്‍ശിനി പദ്ധതിയെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. യാതൊരു നിബന്ധനകളും കൂടാതെയാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ആകെയുള്ള സര്‍വീസുകളില്‍ 65 ശതമാനവും ഓര്‍ഡിനറി ബസുകളാണെന്നും, നിലവില്‍ ഈ മേഖലയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും മന്ത്രിമാറ്റും എം എൽ എ മാരും ജനപ്രനിധികളും പങ്കെടുത്ത ചടങ്ങുകളിൽ യാത്രക്ക് ആവേശകരമായ തുടക്കമായി.എന്നാൽ പ്രതിപക്ഷ ജനപ്രതിനികൽ ചടങ്ങിൽ നിന്ന് വിട്ടു നിന്നു.
![]()
