റിയാദ് : സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഒരു മലയാളി കൂടി നാടണഞ്ഞു.
നിരവധി വര്ഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഇല്യസ് എന്ന വ്യക്തിയെ കുറിച്ച് ആലപ്പുഴ സ്വദേശി സകീർ ഹുസൈൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോ ശ്രദ്ധയിൽ പെട്ട റിയാദിലെ ഒരുപറ്റം സാമൂഹിക പ്രവർത്തകർ റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് കായംകുളത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ നേരിൽ കാണുകയും വിശദമായി കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു.
അദ്ദേഹത്തിന്റെ സ്പോൺസറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു അദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സിയാദ് കഠിന പരിശ്രമം തന്നെ പല കൂടികാഴ്ചകളിലൂടെ നടത്തി വിജയം കണ്ടെത്തുകയായിരുന്നു.
എംബസിയുമായി ബന്ധപ്പെട്ട് ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ പൂർത്തീകരിച്ചു.
ബദറുദ്ധീൻ യു ഐ സി ദമാം,കെ എം സി സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാജി പി കെ,സാമൂഹിക പ്രവർത്തകരായ മുഹമ്മദ് ഷിബു കൊല്ലം, ഷാജി തൃശൂർ,നിഹാസ് പാനൂർ,സജാദ് ആലപ്പുഴ,നിസാർ ആലപ്പുഴ,ഹാഷിം ആലപ്പുഴ,സെയ്ഫ് കൂട്ടുങ്ങൽ,സൈഫ് കായംകുളം,ഷാജഹാൻ ചാവക്കാട്,അസ്ലം പാലത്ത്, സഫ്വാൻ കോഴിക്കോട്, നിസാം കായംകുളം എന്നിവർ സിയാദിനൊപ്പം സഹായത്തിനുണ്ടായിരുന്നു.
ഇല്യാസിന് നാട്ടിലേക്ക് പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി നൽകി.
![]()
