ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങളിൽ കോടിക്കണക്കിന് ഫോളേവേഴ്സുള്ള കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്ദറില്‍ നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് ഇന്ത്യ ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടന നൽകിയ ഹര്‍ജിയാണ് തള്ളിയത്.പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഇന്ത്യയിലെത്തും. താന്‍ യാത്ര തിരിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ കൈയിലാണെന്നും എക്സിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.
![]()
