റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്കും പദ്ധതി അംഗമായ ആളുകളുടെ ചികിത്സ സഹായം ഉൾപ്പടെ 80 ലക്ഷം രൂപയോളം വിതരണം വരുന്ന ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മലപ്പുറത്തെ വുഡ്ബിൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം സംസ്ഥാന മുസ്ലിംലീഗ് ഭാരവാഹികൾ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ കെഎംസിസിയുടെ നാഷണൽ സെൻട്രൽ കമ്മിറ്റി നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ റിയാദിലെ കെഎംസിസി നേതൃനിരയിൽ പ്രവർത്തിച്ച നേതാക്കൾ റിയാദിലെ പഴയകാല കെഎംസിസി പ്രവർത്തകർ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുക്കും
സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടത്തിയ സി എച്ച് സെന്റർ ഏകീകൃത ഫണ്ട് സമാഹാരണത്തിൽ ലഭിച്ച ഒരു കോടി രൂപപയോളം കേരളത്തിലെ വിവിധ സി എച്ച് സെന്ററുകൾക്ക് ഇതിനകം കൈമാറ്റിയിട്ടുണ്ട്. തിരുവനന്തപുരം സി എച്ച് സെന്ററിന് വേണ്ടി സമാഹരിച്ച തുക പ്രസ്തുത ചടങ്ങിൽ സ്വാദിഖലി ശിഹാബ് തങ്ങൾ കൈമാറും.
ഇതൊരു അറിയിപ്പായി കരുതി നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സിപി മുസ്തഫ , ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
