റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിൽ ഫോർക്ക ഭാരവാഹികളും പങ്കെടുത്തു.
ചെയര്മാന് റഹ്മാന് മുനമ്പത്ത് ബൊക്ക നല്കി ആദരിച്ചു. വൈസ് ചെയര്മാന്മാരായ ജയന് കൊടുങ്ങല്ലൂര്‍,സൈഫ് കൂട്ടങ്ങള്‍ , കരീം കാനാംപുറം, ചാരിറ്റി കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി,രക്ഷാധികാരികളായ ശിഹാബ് കൊട്ടുക്കാട് , സൈഫ് കായംകുളം എന്നിവര്‍ പങ്കെടുത്തു.
യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. താൻ രാജ്യത്തിന് നൽകിയ സമർപ്പിത സേവനങ്ങളെ അർഹമായ രീതിയിൽ സ്വീകരിച്ച പ്രവാസി സമൂഹത്തോട് അദ്ദേഹം കൃതജ്ഞത അറിയിച്ചു. സൗദിയിലെ ഇന്ത്യൻ സമൂഹത്തിെൻറ സന്നദ്ധസേവന മനോഭാവത്തെയും ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി അവർ നടത്തുന്ന നിരന്തര ശ്രമങ്ങളെയും അദ്ദേഹം ഏറെ പ്രശംസിച്ചു.
![]()
