ജിസാന്‍: റിയല്‍ എഫ്.സി ജിസാന്‍ ക്ലബ്ബ് വിജയാഘോഷം സംഘടിപ്പിച്ചു.
ജിസാനില്‍ നടന്ന വിവിധ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയികളായ റിയല്‍ എഫ്.സി ജിസാന്‍ ക്ലബ്ബിന്റെ വിജയാഘോഷം കര്‍ബൂസ് ഇസ്തിറാഹയില് vവെച്ചാണ് നടന്നത്. സെക്രട്ടറി സുബീര്‍ പരപ്പന്‍പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ലബ്ബ് ചെയര്മാന് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
ഷംസു പൂക്കോട്ടൂര്‍, ഗഫൂര്‍ വാവൂര്, പി.എ. സലാം പെരുമണ്ണ, സിറാജ് പുല്ലൂരാന്‍പാറ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മത്സര വിജയികള്‍: മ്യൂസിക്കല്‍ ചെയര്‍: ഷംസുദ്ദീന് ബംഗ്ലാദേശ് (ഒന്നാം സ്ഥാനം), ഷാമോന് മൂവാറ്റുപുഴ (രണ്ടാം സ്ഥാനം). പഞ്ചഗുസ്തി: ജംഷി വാഴക്കാട് (ഒന്നാം സ്ഥാനം), ഹാരിസ് കല്ലായി (രണ്ടാം സ്ഥാനം). ലെമണ്‍ സ്പൂണ്‍: ഫൈസല്‍ പാണ്ടിക്കാട് (ഒന്നാം സ്ഥാനം), സത്താര്‍ പൂക്കോട്ടൂര്‍ (രണ്ടാം സ്ഥാനം).
ആഘോഷങ്ങളുടെ ഭാഗമായി ഗാനാലാപന സദസ്സും വിവിധ കലാ-കായിക മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ക്ലബ്ബ് ഭാരവാഹികള്‍ വിതരണം ചെയ്തു.
സത്താര്‍ പൂക്കോട്ടൂര്‍, സ്വാലിഹ് ചെമ്മാട്, ജംഷി വാഴക്കാട്, നുഫൈല്‍ പൊന്മള, മുഫീദ് കോഴിക്കോട്, ബഷീര്‍ കരിഞ്ചാപ്പടി, അസീസ് മൂന്നിയൂര്‍, ശാഫി, റാഫി താനൂര്‍, സഹദ് ആലിന്‍ചുവട്, റാസിക് ചെമ്മാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ക്ലബ്ബ് വൈസ് പ്രസിഡന്റ് അക്ബര്‍ പറപ്പൂര് സ്വാഗതവും മുസാഫിര്‍ മുക്കം നന്ദിയും പറഞ്ഞു.
![]()
