മക്ക : പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി.മിനായിൽ തങ്ങുന്ന ഹാജിമാർ അറഫ ലക്ഷ്യമാക്കി നീങ്ങും.ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ സംഗമിക്കുന്നത് ഇരുപത് ലക്ഷത്തിനടുത്ത് തീർഥാടകരാണ്.“ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് എന്ന പ്രാർത്ഥനയുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരിയായ മിനായിലേക്ക് എത്തിച്ചേര്‍ന്നതോടെ മിനാ താഴ് വര ഭക്തിസാന്ദ്രമായി.
ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിരിക്കുന്നത്. ഇവരില്‍ പലരും ഇതിനകം മിനായിലേക്ക് നീങ്ങി തുടങ്ങി. നാളെ രാവിലെ ആകുമ്പോഴേക്കും മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും മിനായില്‍ എത്തും എന്നാണ് പ്രതീക്ഷ.
ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാനും സേവനങ്ങള്‍ മികച്ചതാക്കാനും സൗദി ഭരണകൂടം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സൗദ് രാജകുമാരന്, ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍, ഹജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.
![]()
