മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്ലെ(92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് മകൻ ആനന്ദ് ഭോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്. അന്ത്യകർമങ്ങൾ നാളെ വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയെയും കടുത്ത ക്ഷീണത്തെയും തുടർന്നാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
സംഗീതലോകത്ത് വിസ്മയം സൃഷ്ടിച്ച് ഭാവഗായികയാണ് വിടവാങ്ങിയത്. 12,000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചു. 2000-ത്തിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു.
![]()
