റിയാദ് – വിഷു സദ്യ, വിഷുക്കൈനീട്ടം, വിഷുക്കണി വിഭവങ്ങള്‍, പായസമേള, ഒപ്പം വിഷുക്കൈനീട്ടമൊരുക്കി മണി ചാലഞ്ച് വരെ. ഒറ്റനോട്ടത്തില്‍ മലയാളക്കരയുടെ വിഷുക്കാഴ്ചകളിലേക്ക് കാലെടുത്തുവെച്ച പ്രതീതിയാണ് സൗദയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍. ഇതിനെല്ലാം പുറമെ വിഷു ആഘോഷിയ്ക്കുന്ന ഉപഭോക്താക്കള്‍ക്കായി സ്പെഷ്യല്‍ ഓഫറുകളും.
*വിഭവസമൃദ്ധമായ സദ്യ മുതൽ 15 കൂട്ടം പായസം വരെ*
സ്വാദേറുന്ന വിഷു സദ്യയും കറി വിഭവങ്ങളുമാണ് ലുലുവിലെ വിഷു ആഘോഷങ്ങളില്‍ ട്രെന്‍ഡിംഗ്. അവിയല്‍, പരിപ്പ്, കൂട്ടുകറി, തോരൻ, കാളൻ, ഓലൻ, അച്ചാറുകള്‍ തുടങ്ങി മലയാളികളുടെ സദ്യകളിലെ ഇഷ്ടവിഭവങ്ങളെല്ലാം ലുലുവില്‍ തയ്യാറാണ്. അതും ഇഷ്ടമുള്ള അളവില്‍ മിതമായ നിരക്കില്‍ വാങ്ങാനും സൗകര്യമുണ്ട്. സദ്യ മുഴുവനായി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിയ്ക്കുന്നത് നല്ല പാലക്കാടൻ മട്ട അരി കൊണ്ടുണ്ടാക്കിയ ചോറും, കറി വിഭവങ്ങളും, കൂടെ സ്വാദിഷ്ടമായ സാമ്പാറും, രസവും, മാങ്ങാ ആച്ചാറും, ഇഞ്ചിപുളിയും അടക്കം 24 കൂട്ടം വിഭവങ്ങളോട് കൂടിയ തനിനാടന്‍ കേരള സദ്യയാണ്. 29.99 റിയാല്‍ മാത്രമാണ് വിഭവസമൃദ്ധമായ ഈ ലുലു വിഷു സദ്യയുടെ വില. ഏപ്രിൽ 14-രാത്രി 9 വരെ സദ്യ പ്രീ-ബുക്ക് ചെയ്യാം. ഏപ്രിൽ 15 ന് രാവിലെ 11-നും ഉച്ചയ്ക്ക് 1-നും ഇടയിൽ സദ്യ ബുക്ക് ചെയ്ത് സ്റ്റോറിൽ നിന്നോ , ഓൺലൈൻ ആയോ വാങ്ങാൻ സാധിക്കും.

പായസപ്പ്രേമികള്ക്കുള്ളതാണ് ലുലുവിന്റെ സദ്യ കൗണ്ടറിലെ മറ്റൊരു വിഷു സ്പെഷ്യല്‍. പ്രഥമൻ മുതൽ പാൽപ്പായസം വരെ നീളുന്ന മധുരമേറുന്ന പതിനഞ്ച് തരം പായസങ്ങളുടെ നിരയാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. മധുരം വേണ്ടാത്തവര്‍ക്കായി ഷുഗര്‍ ഫ്രീ പായസവും ഉണ്ട്. വീട്ടിലേക്കോ ഓഫീസിലേക്കോ പായസം ബള്‍ക്കായി ബുക്ക് ചെയ്യാനും ലുലുവില്‍ സൗകര്യമുണ്ട്.
സദ്യ വീട്ടിൽ തയ്യാറാക്കാൻ ഒരുങ്ങുന്നവര്‍ക്ക് എല്ലാ സാധനങ്ങളും മികച്ച ഓഫര്‍ വിലകളില്‍ വാങ്ങാം. വാഴയില, ഗ്രോസറി, നാടന്‍ മത്തന്‍, ചേന, ചേമ്പ്, കുമ്പളങ്ങ, ഏത്തയ്ക്ക, തേങ്ങ അടക്കം ജൈവപച്ചക്കറികള്‍, മസാല പൗഡറുകള്‍, വിവിധ ബ്രാൻഡുകളുടെ മട്ട അരി, പായസക്കൂട്ടുകള്‍, ഗുണമേന്മയേറിയ നെയ്യ് , ശർക്കര വരട്ടി , ചിപ്സ് തുടങ്ങി എല്ലാം ലുലു സൗദി സ്റ്റോറുകളിൽ ലഭ്യമാണ്. കണിക്കൊന്ന, പച്ചക്കറികള്‍, പഴങ്ങള്‍ ഉള്‍പ്പെടെ വിഷുക്കണി ഒരുക്കാന്‍ വേണ്ട സകലതും ഒരു കുടക്കീഴില് വാങ്ങാന്‍ കഴിയുമെന്നതും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ വിഷു ഷോപ്പിംഗ് സൗകര്യപ്രദമാക്കുന്നു. മൺചട്ടികൾ, കുക്കർ, പാത്രങ്ങൾ അടക്കം എല്ലാ വീട്ടുസാധനങ്ങൾക്കും ലുലുവിൽ വിഷു ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
*Buy 100 Get 50 വിഷുക്കോടി ഓഫറും*
വിഷുക്കോടി വാങ്ങാനും ഇത്തവണ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ ലുലു തന്നെ. Buy 100 Get 50 ഓഫറിലൂടെ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കുമായി പുത്തൻ വസ്ത്രങ്ങൾ വാങ്ങുമ്പോള്‍ ലുലുവിലെ വിഷുക്കോടി ഷോപ്പിംങ്ങും ലാഭകരമാകും. നൂറ് റിയാലിനോ അതിന് മുകളിലോ ചെലവാക്കി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അന്‍പത് റിയാലിന്റെ അധിക ലാഭം ലഭിയ്ക്കുന്നതാണ് ഓഫര്‍. വിഷുക്കൈനീട്ടം സ്വന്തമാക്കാന്‍ പോകുന്ന ഭാഗ്യവാനെ കാത്ത് സര്‍പ്രൈസായി മണി ചാലഞ്ചും ലുലുവില്‍ റെഡിയാണ്.
![]()
