തൃശൂർ: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി പേൾ റീജൺസിയിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. ‘നീതി അപ്രാപ്യമായ അതിജീവനങ്ങൾ, പിഴക്കുന്ന ചികിത്സകൾ, വീര്യം കൂടുന്ന ബാറുകൾ; സർക്കാർ ആർക്കൊപ്പം?’ എന്ന പ്രമേയത്തിലായിരുന്നു ചർച്ച. വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് വി.എ ഫായിസ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി അധ്യക്ഷത വഹിച്ചു. തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, പാലക്കാട് ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട വിനോദിനിയും അമ്മയും, ചികിത്സാ പിഴവിൽ രണ്ട് കണ്ണും നഷ്ടപ്പെട്ട യുവാവിന്റെ അമ്മ വത്സല, ആശാവർക്കർ സ്റ്റെല്ല, ഫൗസിയ, സ്മിത കോടനാട്, നസീം എ.എ , ജമീല സുലൈമാൻ, അഷ്ഫ, എന്നിവർ സംസാരിച്ചു. എട്ട് വർഷമായി ശ്മശാനത്തിൽ ജോലി ചെയ്യുന്ന സുബീന ജമാൽ, അജ്മാനിൽ ടാങ്കർ ലോറി ഡ്രൈവറായ സഫിയ അബു എന്നിവരെ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അർച്ചന പ്രജിത് ചർച്ച നിയന്ത്രിച്ചു.
യുദ്ധവിരുദ്ധ ബാനർ ഉയർത്തി പ്രതിഷേധിച്ചു. വിമൻ ജസ്റ്റിസ് ഹെൽപ്പ് ഡെസ്കിന്റെ ലോഗോ പ്രകാശനവും നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ സ്വാഗതവും തൃശൂർ ജില്ലാ പ്രസിഡന്റ് സുലേഖ അസീസ് നന്ദിയും പറഞ്ഞു
![]()
