ഇടുക്കി : നിലവിലെ യുദ്ധത്തിന്റെ യഥാർത്ഥ കാരണക്കാർ അമേരിക്ക – ചൈന – റഷ്യ ശക്തികൾ ആണെന്നും ഇവരുടെ താല്പര്യങ്ങൾക്ക് ഇരയാകേണ്ടി വരുന്നത് മറ്റു രാജ്യങ്ങൾ ആണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദ പരിപാടിയിൽ ബോബിലാൽ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒറ്റ നോട്ടത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം പോലെയാണ് എല്ലാവര്ക്കും തോന്നുന്നത്.പക്ഷെ ഈ യുദ്ധത്തിന് പിന്നിലെ യഥാർത്ഥ കളിക്കാരാണ് അവർ.
ഇറാനിലും ഉക്രെയ്നിലും പലസ്തീനിലും സംഘർഷത്തിന്റെ പിന്നിലെ കാരണവും മറ്റൊന്നുമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് സൂപ്പർ പവർ ആയി തുടരാൻ ശ്രമിക്കുന്നു.ചൈന പതുക്കെ അമേരിക്കക്കൊപ്പം എത്താൻ ശ്രമിക്കുന്നു.

മിഡിൽ ഈസ്റ്റ് ലോകത്തിലെ ഊർജ്ജ ഉൽപാദനത്തിന്റെ കേന്ദ്രമാണ്.ഈ ലോക ശക്തികളുടെ പോരാട്ടത്തിന് വില നൽകേണ്ടി വരുന്നത് മറ്റു രാജ്യങ്ങളും നിരപരാധികളുടെ ജീവനുകളുമാണ് എന്നത് ഏറെ ദൗർഭാഗ്യകരമാണ്.യുദ്ധത്തിൽ പങ്കെടുക്കാത്ത രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്.നമ്മുടെ രാജ്യം വളരെ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത ഉണ്ട്.സാമ്പത്തിക വളർച്ച കുറയുന്നു.എല്ലാ തരത്തിലും വിലവർദ്ധനവ് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങും.അതുകൊണ്ട് ഇന്ത്യയുടെ നയപരമായ നിലപാട് എന്താണെന്ന് നമുക്ക് വളരെ വ്യക്തമായിരിക്കണം.ഈ പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിക്കരുത്.രാജ്യത്തിന്റെ കരുത്തു യുവ ശക്തി ആണെന്നും നാളയുടെ ഭാരതത്തിന്റെ പ്രതീക്ഷ നിങ്ങളിൽ ആണെന്നും രാഹുൽ പറഞ്ഞു.
വിവാദ സിനിമ കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യമാണെന്നും സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗാണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രവാസികളുടെ കുട്ടികളും പഠിക്കുന്ന ലോകോത്തര നിലവാരമുള്ള കോളേജാണ് ഇടുക്കി കുട്ടിക്കാനത്തുള്ള മരിയൻ കോളേജ്.
യുവ ജനങ്ങൾക്ക് ഏറെ ആവേശവും പ്രതീക്ഷയുമുള്ള ഒരു ദേശീയ നേതാവും രാജ്യത്തിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമുള്ള ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധി എന്ന് പരിപാടിയിൽ പങ്കെടുത്ത റിയാദിലെ സാമൂഹിക പ്രവർത്തകനായ ബഷീർ സാപ്റ്റിക്കോയുടേയും സുനി ബഷീറിന്റെയും മകൾ ഒന്നാം വർഷ ബി ബി എ വിദ്യാർത്ഥിനി ഫിദ ഫാത്തിമ ജി സി സി ടൈംസിനോട് പ്രതികരിച്ചു,
![]()
