റിയാദ് :പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ വാസുവേട്ടനും പ്രീതിചേച്ചിക്കും റിയാദിലെ അൽമാസ് റെസ്റ്റോറന്റിൽ വെച്ച് തട്ടകം റിയാദ് സ്നേഹാദരവും യാത്രയയപ്പും നൽകി.പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സെക്രട്ടറി ജേക്കബ് കാരത്ര സ്വാഗതവും ഇസ്മായിൽ കണ്ണൂർ നന്ദിയും പറഞ്ഞു.
തട്ടകത്തിന്റെ രക്ഷധികാരിയും സ്ഥാപകരിൽ ഒരാളുമായ വാസുദേവൻ പിള്ളയും പത്നി പ്രീതി വാസുദേവനും സംഘടനക്ക് നൽകിയ സ്നേഹവും പരിചരണവും മറക്കാൻ കഴിയാത്തതാണ്.തട്ടകം റിയാദ് പിച്ചവെച്ച നാൾ മുതൽ തന്നെ, രംഗാവതരണങ്ങളുടെ കളിമുറ്റമായിരുന്നു അവരുടെ ഭവനം.ഒരു നാടകത്തിന്റെ ജനനവും, അതിന്റെ വളർച്ചയും, കലാരൂപാന്തരവും ആരംഭിച്ചത് അവിടെ നിന്നായിരുന്നു.അവരിൽ നിന്നും ലഭിച്ച സംരക്ഷണവും, സ്നേഹപരിചരണവും, വേറിട്ടൊരു അനുഭവമായി ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നു. ഭവനവും , അതിന്റെ ചുറ്റുപാടുകളും എന്നും തട്ടകം കുടുംബാംഗങ്ങൾക്ക് സ്വന്തം പോലെ തന്നെയായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു .
![]()
