റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളിൽ ചില മാറ്റങ്ങൾ വരുത്തി അധികൃതർ.
നവീകരണത്തിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ വിവിധ ടെര്‍മിനലുകളിലേക്ക് മാറ്റുന്നത് . ഫെബ്രുവരി 16 മുതല്‍ 25 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഘട്ടം ഘട്ടമായുള്ള മാറ്റത്തിനാണ് വിമാനത്താവളം ഒരുങ്ങുന്നത്.
ഫെബ്രുവരി 16: പുലര്‍ച്ചെ 12:00-ന് ശേഷമുള്ള ഫ്ലൈഅദീല്‍ (flyadeal) അന്താരാഷ്ട്ര സര്‍വീസുകള്‍ ടെര്‍മിനല്‍ 1-ലേക്ക് മാറും.
ഫെബ്രുവരി 17: പുലര്‍ച്ചെ 3:00-ന് ശേഷമുള്ള സൗദിയ (Saudia) അന്താരാഷ്ട്ര സര്‍വീസുകള്‍ ടെര്‍മിനല്‍ 2-ലേക്ക് മാറും.
ഫെബ്രുവരി 24: പുലര്‍ച്ചെ 12:00-ന് ശേഷമുള്ള സൗദിയ ആഭ്യന്തര സര്‍വീസുകള്‍ ടെര്‍മിനല്‍ 4-ലേക്ക് മാറും.
രാത്രി 11:00-ന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീല്‍ എന്നിവയുടെ ആഭ്യന്തര സര്‍വീസുകള്‍ ടെര്‍മിനല്‍ 4 കേന്ദ്രീകരിച്ചായിരിക്കും.
ഫെബ്രുവരി 25: പുലര്‍ച്ചെ 5:00-ന് ശേഷമുള്ള എല്ലാ വിദേശ വിമാനക്കമ്പനികളുടെയും അന്താരാഷ്ട്ര സര്‍വീസുകള്‍ ടെര്‍മിനല്‍ 5-ലേക്ക് മാറും.
രാവിലെ 7:00 മുതല്‍ സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീല്‍ എന്നിവയുടെ എല്ലാ ആഭ്യന്തര സര്‍വീസുകളും ടെര്‍മിനല്‍ 3 വഴി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഇനി മുതല്‍ ടെര്‍മിനല്‍ 3 ആഭ്യന്തര സര്‍വീസുകള്‍ക്കായി മാത്രമായി നിജപ്പെടുത്തി.
യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമാണ് ഈ നടപടിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രയ്ക്ക് മുന്‍പായി തങ്ങളുടെ വിമാനം ഏത് ടെര്‍മിനലില്‍ നിന്നാണെന്ന് യാത്രക്കാര്‍ കൃത്യമായി പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
![]()
