കോഴിക്കോട്: പ്രവാസികളുടെ യാത്ര ക്ലേശത്തിന് ആശ്വാസം പകർന്ന് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 8.15-ഓടെ റിയാദില്‍ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലിറങ്ങിയപ്പോള്‍ നാട്ടുകാരും പ്രവാസി സംഘടനകളും ഗംഭീര വരവേൽപ്പ് ആണ് നൽകിയത്.
അറബന മുട്ടും കോല്‍ക്കളിയും ശിങ്കാരി മേളവുമായി വിമാനത്താവള പരിസരം ഉത്സവപ്രതീതിയിലായിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ വിമാനത്തെയും അതിലെ യാത്രക്കാരെയും മധുരം നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് മലബാര്‍ ഡെവലപ്മെന്റ് ഫോറം ഭാരവാഹികളും നാട്ടുകാരും സ്വീകരിച്ചത്.തിരികെ റിയാദിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാർക്ക് റിയാദ് കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ സംഘടനകൾ സ്വീകരണം നൽകി
സര്‍വീസ് വിവരങ്ങള്‍ തുടക്കത്തില്‍ റിയാദിലേക്കാണ് സര്‍വീസ് നടത്തുന്നത്. 185 മുതല്‍ 239 വരെ യാത്രക്കാരെ വഹിക്കാവുന്ന ചെറിയ വിമാനങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ആഴ്ചയില്‍ 4 ദിവസം (ചൊവ്വ, വ്യാഴം, ശനി, ഞായര്‍) ആണ് സര്‍വീസ്. മാര്‍ച്ച് 15ന് ശേഷം അത് ആഴ്ചയില്‍ ആറു ദിവസമായി മാറും (തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍). രാവിലെ 8.35-ന് എത്തുന്ന വിമാനം 9.45-ന് റിയാദിലേക്ക് തിരിക്കും.
![]()
