ജിസാന്‍: ഹൃദയാഘാതം മൂലം ചെങ്ങന്നൂർ സ്വദേശി ജിസാനിൽ നിര്യാതനായി.
ആലപ്പുഴ ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് പെരിങ്ങല്‍പുരം രേവതിയില്‍ മുരളീധരന് (61) ആണ് മരിച്ചത് .താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ ജിസാന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. റിയാദ് ആസ്ഥാനമായ അല്‍ദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാന്‍ ശാഖയിലെ ജീവനക്കാരനായിരുന്നു.
30 വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന മുരളീധരന് കഴിഞ്ഞ ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. മുരളീധരന്റെ ആകസ്മിക വിയോഗം ജിസാന്‍ ഫിഷ് മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (ജല) യൂണിറ്റ് ഭാരവാഹിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി, യൂണിറ്റ് ഭാരവാഹികളായ ഗഫൂര്‍ പൊന്നാനി, സമീര്‍ പരപ്പനങ്ങാടി, ജമാല്‍ കടലുണ്ടി എന്നിവരുടെ നേതൃത്വത്തില്‍, ജിസാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചു. മുരളീധരന്റെ വിയോഗത്തില്‍ ജല ഫിഷ്മാര്‍ക്കറ്റ് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.
എണ്ണയ്ക്കാട്ട് കൊച്ചുപുരയില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. അജി മുരളിയാണ് ഭാര്യ. മൂത്ത മകന് അമല്‍
![]()
