തെലങ്കാന: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ തുക കുറയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഈടാക്കുന്ന തുക ജീവനക്കാരുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നത് ജീവനക്കാരുടെ നിർബന്ധി
![]()
