റിയാദ്: മുഖ്യമന്ത്രിയുടെ മുൻ ഗൾഫ് പര്യടനത്തിൽ പ്രവാസികൾക്ക് നൽകിയ വാഗ്ദാനം ഒന്നുപോലും പാലിക്കാതെ ഇപ്പോൾ നടത്തുന്ന ജി സി സി രാജ്യങ്ങളിലെ യാത്ര പാർട്ടി ഇലക്ഷൻ പ്രചാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളടക്കം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. റിയാദിൽ കണ്ണൂർ ഓ ഐ സി സി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്റെയും മകളുടെയും ബിസിനെസ്സ് താല്പര്യങ്ങൾ ആണ് യാത്രക്ക് പിന്നിൽ. ഇടതു മുന്നണിയിൽ പോലും ഭിന്നഭിപ്രായ ങ്ങളിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു. നോർക്ക കെയറിൽ നിന്ന് മുൻ പ്രവാസികളെ മാറ്റി നിർത്തുന്നത് നീതീകരിക്കാനാവില്ല.
സി പി എം, ബി ജെ പി ബാന്ധവം വരുന്ന തെരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞു വോട്ട് ചെയ്യും. യുഡിഎഫ് അധികാരത്തില്‍ വരുമെന്നു മാത്രമല്ല പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും നയിച്ച പാര്‍ട്ടിയല്ലാതായി മാറി. പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ. സിപിഐഎംന് മാര്‍ക്സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ സി പി ഐ എല്‍ഡിഎഫില്‍ നിന്ന് പുറത്തേക്ക് വരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പാർട്ടി നേതൃത്വം എടുത്ത നിലപാട് വ്യക്തത ഉള്ളത് ആയിരുന്നെന്നും യൂത്ത് കൊണ്ഗ്രെസ്സ് ഭരണ പക്ഷതിനെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ അബ്ദുൽ റഷീദ്,സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര,ജില്ല നേതാക്കളായ രഘുനാദ് പറശ്ശിനികടവ്,അഷ്ക്കർ കണ്ണൂർ, സന്തോഷ് ബാബു,ഹരീന്ദ്രൻ കയറ്റുവള്ളി,മുനീർ ഇരിക്കൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
![]()
