ജിദ്ദ : ജീവിതം സേവനം കൊണ്ട് അടയാളപ്പെടുത്തി കടന്നുപോയ പൊതുപ്രവർത്തകനാണ് തേങ്കോട് അബ്ദുൽകരീം മൗലവിയെന്ന് പ്രമുഖ പണ്ഡിതൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മുപ്പത്തിയഞ്ചു വർഷത്തെ മക്കയിലെ ജീവിതകാലം മുഴുവൻ ഹാജി സേവനത്തിനായി കാഴ്ചവെച്ച കരീം മൗലവിയുടെ ജീവിതം ധാന്യമാണ് അത് നാഥന്റെ അടുക്കൽ വലിയ സ്വീകാര്യതക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു ജിദ്ദ സീസൺസ് ഓഡിറ്റോറിയത്തിൽ ജിദ്ദ കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഓണമ്പിള്ളി. മുപ്പത്തിയഞ്ചു വർഷകാലത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് കരീം മൗലവി മരണപ്പെട്ടത്. ചടങ്ങിൽ എറണാകുളം ജില്ലാ പ്രസിഡണ്ട് റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് ഉത്ഘാടനം ചെയ്തു. ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ പ്രാർത്ഥന നിർവഹിച്ചു . സി കെ റസാഖ് മാസ്റ്റർ, വി പി മുസ്തഫ, ശിഹാബ് താമരക്കുളം, നസീർ വാവക്കുഞ്ഞു, അനസ് അരിമ്പ്രശ്ശേരി, ലത്തീഫ് മുസ്ലിയാരങ്ങാടി, മുസ്തഫ കോഴിശ്ശേരി ,സുബൈർ വട്ടോളി നൈസാം സാംബ്രിക്കൽ, ഷബീർ അലി പല്ലാരിമംഗലം എന്നിവർ സംസാരിച്ചു. ജാബിർ മടിയൂർ സ്വാഗതവും അഷ്റഫ് മൗലവി പല്ലാരിമഗലം നന്ദിയും പറഞ്ഞു സുലൈമാൻ അഹ്സനി മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.
![]()
