തിരുവനന്തപുരം: പ്രവാസി പെൻഷൻ മുടങ്ങുന്നതിലെ നിരന്തരമായ പരാതികൾക്ക് മറുപടിയുമായി പ്രവാസികാര്യ വകുപ്പ്.പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായവര്‍ അംശാദായം അടയ്ക്കുന്നതിലെ വീഴ്ചയാണ് പ്രവാസി പെന്ഷന് വിതരണത്തിന് കാലതാമസം നേരിടാനുള്ള പ്രധാന കാരണമെന്ന് കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ്.
പെന്ഷന് വിതരണം കാലതാമസം നേരിടുന്ന വിഷയത്തിൽ കേരള പ്രവാസി ലീഗല്‍ സെല്‍ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ആറു പരാതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിനു പി എൽ സി ജനറൽ സെക്രട്ടറിയും മുൻ പ്രവാസിയുമായ് അഡ്വ ആർ മുരളീധരന് നല്കിയ മറുപടിയിലാണ് പ്രവാസികാര്യ വകുപ്പിന്റെ ഇത്തരത്തിലുള്ള വിശദീകരണം.
ക്ഷേമ ബോര്‍ഡിന് പ്രതിമാസം 28 കോടി രൂപ പെന്ഷന് വിതരണത്തിന് ചെലവുണ്ട്. എന്നാല്‍ ശരാശരി 12 മുതല്‍ 16 കോടിയാണ് ബോര്‍ഡിന്റെ വരുമാനം. 2025 ആഗസ്ത് മാസത്തെ പെന്ഷന് കഴിഞ്ഞ മാസം 26, 27 തീയതികളില്‍ വിതരണം ചെയ്തു.
പ്രവാസി വിഷയങ്ങളിൽ നിയമപരമായി ഏതറ്റം വരെയും പോകാനും പ്രവാസി ലീഗൽ സെൽ തയ്യാറാണെന്ന് ജനറൽ സെക്രട്ടറി ജി സി സി ടൈമ്സ്നോട് പറഞ്ഞു.
![]()
