നമ്മുടെ സമൂഹത്തിൽ സെലിബ്രിറ്റികളെ ആരാധിക്കുന്ന പ്രവണത വളരെയധികം ശ്രദ്ധേയമാണ്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും എളുപ്പത്തിൽ ഇതിൽ പിടിമുറുക്കപ്പെടുന്നു. ടെലിവിഷൻ, സോഷ്യൽ മീഡിയ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകൾ പ്രസിദ്ധരായ താരങ്ങളുടെ ജീവിതത്തെയും ആകർഷണങ്ങളെയും അടിയന്തരമായി പ്രചരിപ്പിക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ പലപ്പോഴും അനിയന്ത്രിത ആരാധന വളരുന്നു, ചിലപ്പോൾ വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കും.
അധികാരത്തെക്കാൾ അനുഭവത്തിൽ പോലും, ഒരു പേരിനെ പെട്ടെന്ന് ദൈവസമാനമായി ഉയർത്തി കാണുന്നത് അപകടകരമാണ്. ഈ അനിയന്ത്രിത ആരാധന പല വിധത്തിൽ നമ്മുടെ സമൂഹത്തിനും കുട്ടികൾക്കും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നു. വിദൂര സ്ഥലങ്ങളിൽ നടന്ന അപകടങ്ങൾ, അനധികൃത പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരെ കാണാൻ കൂട്ടത്തോടെ പുറപ്പെടുന്ന വിദ്യാർത്ഥികൾ, സുരക്ഷയില്ലാതെ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു ഇതിനുള്ള ഉദാഹരണങ്ങളാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നടന്നത്.
കടുത്ത ആരാധന ചിലപ്പോൾ കുട്ടികളെ പഠനത്തിൽ നിന്ന് പിറകോട്ടു വലിക്കുന്നു. പരീക്ഷകൾ, പഠന സമയം, സാമൂഹിക ബാധ്യതകൾ എല്ലാം ആരാധനയുടെ ആകർഷണത്തിനായി ഉപേക്ഷിക്കപ്പെടുന്നു. ഏറെക്കുറെ കണ്ടുവരുന്നത്, കുട്ടികൾ ആത്മീയമായോ സാമൂഹികമായോ ഏകാന്തതയിലേക്ക് തള്ളിക്കൊണ്ടുപോകപ്പെടുന്നത്. ചിലപ്പോൾ മാനസിക സമ്മർദ്ദം, അസഹനശക്തി, കൗമാര മാനസിക സംഘർഷങ്ങൾ എല്ലാം ഇതിന്റെ ഫലമായി ഉയരുന്നു.
സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്ങ് വീഡിയോകളും ചലനങ്ങളും കുട്ടികളുടെ മനസ്സിനെ അനന്തമായി ആകർഷിക്കുന്നു. അവർ സ്വയം വിശ്വാസം നഷ്ടപ്പെടുകയും, അസാധാരണമായ പിന്തുടർച്ചകളിൽ അടിമയായി മാറുകയും ചെയ്യുന്നു. ചിലപ്പോഴിത് ഫിനാൻഷ്യൽ അപകടങ്ങൾക്കും, നിയമപരമായ പ്രതിസന്ധികൾക്കും വഴിവക്കുന്നു. ഈ അനിഷ്ട പ്രവണതകളെ കുറിച്ച് മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം ശക്തമാണ്.
കുട്ടികളോടുള്ള ജാഗ്രതയില്ലായ്മ,
അവരോട് തുറന്ന സംഭാഷണം നടത്താത്തത്,
അവരുടെ ചിന്തകളിലും ഇഷ്ടങ്ങളിലും ശ്രദ്ധ കൊടുക്കാത്തത്, പ്രായോഗിക നിർദ്ദേശങ്ങളും പിന്തുണയും ഇല്ലാതിരിക്കുക.
ഈ സാഹചര്യത്തിൽ, മാതാപിതാക്കൾ, അധ്യാപകർ, സമൂഹം എല്ലാവരും ചേർന്ന് കുട്ടികളെ ഈ അനിയന്ത്രിത ആരാധനയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കേണ്ടതാണ്. അവരുമായി സംസാരിച്ചു, അവരുടെ മനസ്സിലേക്കു കടന്നു, ആവശ്യമായ ഉപദേശങ്ങൾ നൽകി മാത്രമേ അവരുടെ ഭാവി സുരക്ഷിതമാക്കാനാകൂ.നിരന്തരം ഓർമ്മിപ്പിക്കേണ്ടത്: “നമുക്ക് ഒരു ഭാവി ഉണ്ട്, അത് കുട്ടികളിൽ നിന്നാണ് ഉയരുന്നത്.”
അവരെ സ്നേഹത്തോടെ, മുന്നോട്ടു നോക്കി, പഠനത്തിലും ജീവിതത്തിലും നയിക്കുക. ഇല്ലെങ്കിൽ ജന്മം നൽകിയ സ്നേഹം തെരുവുകളിലോ വൃദ്ധസദനങ്ങളിലോ ഒഴിഞ്ഞുപോകും.
സാമൂഹിക മാധ്യമങ്ങളുടെ വ്യാപനവും, മാധ്യമപ്രതികരണങ്ങളുടെ ശക്തിയും ഇതെല്ലാം യുവജനങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തുന്നു. അവരെ മാറ്റാൻ കഴിയുന്നത് മാത്രം മാതാപിതാക്കളുടെ സാന്നിദ്ധ്യവും, സഹകരണവുമാണ്. കുട്ടികളെ പഠനത്തിലേക്ക്, ചിന്തനത്തിലേക്ക്, സദാചാരപരമായ വഴികളിലേക്ക് നയിക്കുന്നതിൽ നമ്മുടെയെല്ലാ ശ്രമങ്ങളും രാജ്യത്തിൻ്റെ ഭാവിക്കുള്ള നിക്ഷേപമാണ്.
![]()
