കുത്തിയോട്ടപ്പാട്ടുകൾ എന്ന ടൈറ്റിലിൽ എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ഡോക്ടർ മഞ്ജു.വി. മധു സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററി പൂർത്തിയായിരിക്കുന്നു. കുത്തിയോട്ടപ്പാട്ടുകളെ കുറിച്ച് ആദ്യമായി ഒരു വനിത എടുത്ത ഡോക്യുമെന്ററിയാണിത്.കുത്തിയോട്ടപ്പാട്ടുകൾ കുമ്മികളല്ല ആശയഗംഭീരങ്ങളായ കഥാഗാനങ്ങൾ തന്നെയാണെന്ന് ഈ ഡോക്യുമെന്ററിയിൽ സ്ഥാപിക്കുന്നു. ഗഹനങ്ങളായ കുത്തിയോട്ടപ്പാട്ടുകളെ വിശകലനം ചെയ്തു ആശയം വ്യക്തമാക്കുന്നുണ്ട്.പ്രശസ്ത ഫോക് ലോറിസ് റ്റ് രാഘവൻ പയ്യനാട് ഈ ഡോക്യുമെന്ററിയിൽ കുത്തിയോട്ടത്തെ വിലയിരുത്തുന്നു.ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കുത്തിയോട്ട ആചാര്യനായ പരമേശ്വരക്കുറുപ്പ് ആശാൻ ഉൾപ്പെടെയുള്ളവരെ ഈ ഡോക്യുമെന്ററിയിൽ പരിചയപ്പെടുത്തുന്നു. കുത്തിയോട്ടപ്പാട്ടുകളിലെ തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനം വ്യക്തമാക്കുന്ന ഈ ഡോക്യുമെന്ററി തഴപ്പാട്ടും ടുറിസം കാലമിറ്റിയും ചെയ്ത അനി മങ്കിന്റെ നേതൃത്വത്തിൽ ജി. വിനോദ് കുമാർ ആണ് നിർമ്മിച്ചത്. പ്രൊഫസർ അലിയാർ നറേഷൻ നൽകിയിരിക്കുന്ന ഈ ഡോക്യുമെന്ററിയിലെ ഇംഗ്ലീഷ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത് ഡോക്ടർ ഷബീർ മുഹമ്മദ് ആണ് ക്യാമറ സിനാൻ മ്യൂസിക് വേണു അഞ്ചൽ.
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും കുട്ടികളുടെ മനോലോകം മലയാള ചെറുകഥയിൽ എന്ന വിഷയത്തിൽ പി. എച്ച്.ഡി എടുത്ത മഞ്ജു ഇലന്തൂർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപികയായി. അതിനുശേഷം എറണാകുളം മഹാരാജാസിൽ എത്തി.യാദൃശ്ചികമായിട്ടാണ് കുത്തിയോട്ടപ്പാട്ടുകളെ കുറിച്ച് പഠിച്ചത്.അവയുടെ സാഹിത്യ ഭംഗി സമൂഹത്തിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്ന തോന്നൽ ഉണ്ടായപ്പോഴാണ് അതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാൻ തീരുമാനിച്ചത് എന്ന് പറഞ്ഞു.
![]()
