ന്യൂഡൽഹി : ഗുജറാത്ത് വംശഹത്യ കേസുകളിൽ കൃത്രിമ തെളിവുണ്ടാക്കിയെന്ന എഫ്ഐആറുമായി ബന്ധപ്പെട്ട് ടീസ്റ്റ സെറ്റൽവാദിന് സുപ്രീംകോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. മൂന്നംഗ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങായി കേസ് പരിഗണിച്ചിരുന്നത്.ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി നടപടി എന്നത് ശ്രദ്ധേയമാണ്.
2000 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതാണ് കേസ്. ടീസ്ത, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, മുന്‍ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികള്‍.
![]()
