തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഹോട്ടൽ ജീവനക്കാർ അറസ്റ്റിൽ. വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമയും പാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവുമായ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരായ ഒരു മലയാളിയും ഒരു നേപ്പാള്‍ സ്വദേശിയുമാണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ പൊലീസുകാർക്കു നേരേ ആക്രമണമുണ്ടായി. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
![]()
