കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാർ.2012 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യുന്നതെന്നും കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ബിൽഡിംഗിൻ്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു . കഴിഞ്ഞ വർഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആശുപത്രി സന്ദർശനം കഴിഞ്ഞ ഉടനെയാണ് പ്രതികരണം ഉണ്ടായത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങി തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്.
![]()
