റിയാദ് : റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സപ്പോർട്ടിങ് കൌണ്ടർ പങ്കെടുത്തവർക്ക് നവ്യാനുഭവമായി. ഇന്ത്യയിലെയും സൗദിയിലെയും വ്യത്യസ്ത മുച്യൽ ഫണ്ട്,ട്രേഡിങ്ങ് അക്കൗണ്ട് , പ്രവാസി ഇൻഷുറൻസ് ,ക്ഷേമ നിധി രെജിസ്ട്രേഷൻ , ക്രൗഡ് ഫണ്ടുകൾ എന്നിവക്ക് വേണ്ട സഹായ സേവങ്ങൾ നൽകിയ കൗണ്ടറിന് പ്രശസ്ത എത്തിക്കൽ ഫിനാന്‍സ് സ്പെഷ്യലിസ്റ് നസ്രുദീൻ എരഞ്ഞിമാവ് നേതൃത്വം നൽകി.
രജിസ്റ്റർ ചെയ്ത വ്യക്തികൾക്കുള്ള പരിശീലനവും സഹായങ്ങളും നൽകി വരുന്ന ഈ പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ 0545882405 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് ഭാരവാഹികൾ അറിയിച്ചു
![]()
