പുളിക്കൽ : പ്രമുഖ അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന പി.പി. ഉമ്മർ മാസ്റ്ററുടെ സ്മരണാർത്ഥം ഗഫൂർ മൗലവി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക സേവന രംഗത്തും ഉമ്മർ മാസ്റ്റർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തലമുറകൾക്ക് അറിവ് പകർന്നുനൽകുന്നതിനൊപ്പം നാടിന്റെ സർവതോന്മുഖമായ പുരോഗതിക്കായി നിസ്വാർത്ഥമായി പ്രവർത്തിച്ച മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹമെന്നും ജബ്ബാർ ഹാജി അനുസ്മരിച്ചു.
ചടങ്ങിൽ ഫൈസൽ കൊള്ളോളി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഉമ്മർ മാസ്റ്ററുടെ ആദർശങ്ങൾ പുതുതലമുറയ്ക്ക് എക്കാലവും വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജയ്സൽ എളമരം, സെറീന അഷ്റഫ്, ഹുസൈൻ വി കെ, ആബിദ് തങ്ങൾ, പി കെ അബ്ദുല്ലക്കോയ, പി വി എ ജലീൽ, പി കോയക്കുട്ടി, പാലോത്ത് അബ്ദുറഹിമാൻ മാസ്റ്റർ, നജ്മുദ്ദീൻ ഓലശ്ശേരി, അബ്ദുറഹ്മാൻ കോഴിക്കോടൻ, ജയൻ കപ്പേടത്ത്, ബഷീർ പൂച്ചാൽ, മുനീർ ഐക്കരപ്പടി, ഡോക്ടർ നാരായണൻ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, നിസാർ മാസ്റ്റർ മുസ്താഖ് പേങ്ങാട് കുഞ്ഞി ബാബു ഉദയൻ മാസ്റ്റർ ജാഫർ പരയിൽ മുഹമ്മദ് മാടശ്ശേരി അൻഫാസ് പി എം ബി സഫീർ മജീദ് പുളിയന്തോട് സമദ് കാട്ടുപരുത്തി അനീസ് പി ഹനീഫ മാടശ്ശേരി അഫ്സൽ പി പ്രസംഗിച്ചു.
