ജിദ്ദ: ജിദ്ദയിലെ പ്രമുഖ വെറ്ററന്‍സ് ഫുട്ബോള്‍ ക്ലബ് ആയ ഹിലാല്‍ എഫ്സിയുടെ കഴിഞ്ഞ സീസണിലെ വിജയാഘോഷവും ടീം അംഗങ്ങള്‍ക്കുള്ള സ്വീകരണ യോഗവും ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു . 2024 – 2025 സീസണില്‍ ടീം പങ്കെടുത്ത എട്ട് ടൂര്‍ണമെന്റുകളില്‍ അഞ്ചെണ്ണത്തിലും ഫൈനലിസ്റ്റുകള്‍ ആവുകയും മൂന്ന് റണ്ണറപ്പും രണ്ട് ജേതാക്കളും ആയി ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീം കാഴ്ച വെച്ചത്.
ബഷീര്‍ വിപി അധ്യക്ഷത വഹിച്ചു.സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം വൈസ് പ്രസിഡന്റ് സലാം കാളികാവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം എഫ് എ ചീഫ് പാട്രന്‍ ലത്തീഫ് എന്‍ കോണ്ഫര്ട്ട്, എ സി സി ജിദ്ദ പ്രസിഡന്റ് മുജീബ് വിപി, ക്ലബ് പ്രതിനിധികളായ ഷംസീര്‍ മമ്പാട്, അനീസ്, ജംഷാദ്, മുന്‍സില്‍, ഹംസ, അഷ്റഫ്, ഹാരിസ് മമ്പാട്, റഷീദ് പാണ്ടിക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിഫ് വൈസ് ക്യാപ്റ്റന്‍ ഖലീല്‍ സ്വാഗതവും ടീം മാനേജര്‍ മിഥ്ലാജ് നന്ദിയും പറഞ്ഞു.
![]()
