ദമ്മാം :ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ പാസ്പോർട്ട് കണ്ടെത്താൻ സഹായഭ്യർത്ഥനയുമായി സാമൂഹിക പ്രവർത്തകൻ. ഹൃദയഘാതം മൂലം ദമാമിൽ മരണപെട്ട
പട്ടാമ്പി, ഞങ്ങാട്ടിരി സ്വദേശി പടിങ്ങാരേതിൽ ഹൌസ്, സുബ്രമണ്യന്റെ (66)
പാസ്സ്പോർട്ടിനായാണ് നാസ് വക്കം സാമൂഹിക മാധ്യങ്ങളിലൂടെ സഹായം തേടുന്നത്.
സൌദിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന സുബ്രമണ്യൻ ഏതാനും മാസം മുൻപാണ് ദമാമിൽ പുതിയ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ഇതിനിടെയിൽ കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എക്സിറ്റ് നടപടിക്കായി പാസ്പോർട്ടിനെ കുറിച്ചുള്ള അന്വേഷണത്തിൽ കൈവശമുണ്ടെന്നും താമസസ്ഥലത്ത് സൂക്ഷിക്കുന്നുവെന്നും പ്രാഥമികവിവരം ലഭിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കൾക്കോ കമ്പനി അധികൃതർക്കോ സുബ്രമണ്യൻ്റെ നിലവിലെ താമസസ്ഥലം വ്യക്തമല്ലാത്തത് മൂലം പാസ്പോർട്ട് കണ്ടെത്താൻ കഴിയാത്തത് നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് തടസ്സമായിരിക്കുകയാണ്. പുതിയ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് ദമാമിൽ തന്നെ മറ്റൊരു ഇടത്തേക്ക് ഇതിനിടെ താമസം മാറിയിരുന്നുവെങ്കിലും ആർക്കും പുതിയ താമസയിടത്തെ കുറിച്ച് ധാരണയില്ല.
നിയമനടപടികൾ പൂർത്തീകരിക്കാൻ ഇടപെട്ട ലോകകേരളാസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കത്തിൻ്റെ നേതൃത്വത്തിൽ സാധ്യമായ വിധം ദമാമിലെങ്ങും മലയാളികൾക്കിടയിൽ അന്വേഷിച്ച് താമസ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. സുബ്രമണ്യന്റെ പാസ്പോർട്ട് വീണ്ടെടുക്കുന്നതിനായി താമസസ്ഥലത്തെക്കുറിച്ച് അറിയുന്നവർ ബന്ധപ്പെടണമെന്ന് നാസ് വക്കം അഭ്യർഥിച്ചു. ഫോൺ.+966 56 995 6848.
ഭാര്യ. സുമ സുബ്രമണ്യൻ, മക്കൾ. പി. സുദേവ്, പി. നീന
![]()
