ബംഗളൂരു: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഐ.പി.എല്‍ കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തില്‍ നല്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടും. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ തടിച്ചുകൂടിയതാണ് ദുരന്തത്തിനിടയാക്കിയത്്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത് എന്ന് റിപ്പോർട്ടുകൾ ഉണ്ട് . ആയിരക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയായിരുന്നു.
![]()
